പൊന്മുടി

 

തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഒരുക്കുന്നത് പൊന്നിനെക്കാൾ മൂല്യമുള്ള അനുഭവങ്ങളാണ്.തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ മാത്രം ദൂരം. പോകുന്ന വഴിയാകട്ടെ വശ്യസുന്ദരം.ഏതു റൈഡറെയും കൊതിപ്പിക്കുന്ന റോഡ്.പൂത്തുനി‍ൽക്കുന്ന കാട്ടുമരങ്ങൾ തണലൊരുക്കുന്നു. ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.

ഫൊട്ടോഗ്രഫിയിൽ താൽപര്യമുണ്ടെങ്കിൽ നോക്കുന്നിടത്തെല്ലാം ഫ്രെയിം തെളിയും. താഴെ ഗോൾഡൻ വാലിയിലും മുകളിലും വനംവകുപ്പിന്റെ ചെക് പോസ്റ്റുകളുണ്ട്. പ്ലാസ്റ്റിക്കും കുപ്പികളൊമൊന്നും അനുവദനീയമല്ല.

അപ്പർ സാനിറ്റോറിയത്തിലേക്കു പോകാൻ ഒരാൾക്ക് 30 രൂപയാണ് പ്രവേശനഫീസ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്. പക്ഷി, പൂമ്പാറ്റ നിരീക്ഷണത്തിൽ കമ്പമുണ്ടെങ്കിൽ പൊന്മുടി കയറാൻ മടിക്കേണ്ട. തിരിച്ചിറങ്ങുമ്പോൾ പഴയ തേയിലത്തോട്ടങ്ങൾ കാണാം.തേയിലത്തോട്ടത്തിലെ തൊഴിലാളികൾ കാട്ടുപഴങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്നു.പൊന്മുടിയിലേക്കു പോകുമ്പോൾ താഴെ കല്ലാറിന്റെ കുളിരിലൊരു കുളി ഒഴിവാക്കരുത്.സ്ത്രീകൾക്കു കുളിക്കാനും വസ്ത്രം മാറാനും ഇവിടെ പ്രത്യേകം സൗകര്യമുണ്ട്.

 

 

Location Map View

 


Share

 

 

Nearby Attractions

മങ്കയം വെള്ളച്ചാട്ടം


മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍

മീൻമുട്ടി വെള്ളച്ചാട്ടം തിരുവനന്തപുരം


വമ്പന്‍ മരങ്ങൾ , കൂറ്റൻ പാറക്കെട്ടുകള്‍ പാറക്കെട്ടുകളിൽ വേരുപിടിച്ചു മരങ്ങൾ അങ്ങനെ അങ്ങനെ മനോഹരമായ കാഴ്ചകൾ

ബോണക്കാട്


ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന്. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.

Checkout these

നാടുകാണി ഇടുക്കി


ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും

ചെങ്കുളം ഡാം


ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ചെങ്കുളം അണക്കെട്ട്

ഓലക്കയം വെള്ളച്ചാട്ടം


താഴെ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്.

പാണ്ടിക്കുഴി റോഡ്


ക്യാമറ കാഴ്ചകൾ കഴിഞ്ഞാൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്

കാൽവരി മൌണ്ട്


പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും

;