മങ്കയം വെള്ളച്ചാട്ടം

 

ചുറ്റും നിറഞ്ഞ കാട്. കുറ്റിച്ചെടികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെ നിറഞ്ഞ വനഭൂമി. അതിനിടയിലൂടെ ആരെയും ഗൗനിക്കാതെ ശാന്തമായ ഒഴുകി വരുന്ന ഒരു വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയാണെത്തുന്നതെങ്കിലും അതിന്റെ വന്യതയൊന്നും മങ്കയം വെള്ളച്ചാട്ടത്തിനില്ല. കാണാനെത്തുന്നവര്‍ക്ക് മുന്നിലൂടെ അലസമായി ഒഴുകുന്ന മങ്കയം വെള്ളച്ചാട്ടം കാടിന്റെ വരദാനമാണ് എന്നു പറയാം. ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെവരുന്ന നദിയാണ് ചിറ്റാര്‍. ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം ഒഴുകുന്നത്.

മനുഷ്യന്റെ കൃത്രിമത്വങ്ങള്‍ ഇതുവരെയും മങ്കയത്തെ തൊട്ടു തീണ്ടിയിട്ടില്ല. അതിനാല്‍ പ്രകൃതിയെ പ്രകൃതിയായി തന്നെ കണ്ട് അനുഭവിച്ച് പോരാന്‍ ഇവിടെയെത്തുന്നവര്‍ക്ക് സാധിക്കും. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനസംരക്ഷണ സമിതിയാണ്‌ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഈ വെള്ളച്ചാട്ടം ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്. വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല.

മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍. മങ്കയം വെള്ളച്ചാട്ടത്തിനു തൊട്ടടുത്തായി കുരിശ്ശടി, കാളക്കയം എന്നീ വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.

 

 

Location Map View

 


Share

 

 

Nearby Attractions

പൊന്മുടി


ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.

Checkout these

ചേറ്റുവ കായൽ


കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.

കൂമ്പൻ മല


ഏതു സമയത്തും വൺ ഡേ ട്രെക്കിങ്ങ് അനുയോജ്യം എന്നതാണ് ഇവിടം സഞ്ചാരികളെ ആകർഷിക്കുന്നത്.

അമ്പുകുത്തി മല


നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്

ഏഴിമല ഹനുമാന്‍ പ്രതിമ


ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

കടമക്കുടി


പാടങ്ങളും തോടുകളും അമ്പലങ്ങ ളും കാവും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ

;