കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്.
സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.
വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
വിദേശത്ത് നിന്ന് വരെ ദേശാടന പക്ഷികള്‍ വിരുന്നത്തെുന്ന സാലിം അലി പക്ഷിസങ്കേതമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഗ്രാമങ്ങളെ വെട്ടിമുറിക്കുന്ന ഇടതോടുകളിലൂടെ വള്ളങ്ങളില്‍ സഞ്ചരിക്കുന്നതും രസകരമായ അനുഭൂതിയാണ്. നയനമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്കൊപ്പം കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍കറിയുമടക്കം തനത് രുചികളും ആസ്വദിക്കാന്‍ ഇവിടെ എപ്പോഴും സ്വദേശികളും വിദേശികളുമടക്കം സഞ്ചാരികളുടെ തിരക്കാണ്.
കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു
മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും
മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു