വാഴ്വാന്തോൾ ചെക്‌പോസ്റ് കടന്നുവേണം തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്ററോളമുള്ള ബോണക്കാടിലെത്താൻ. റിസേർവ് ഫോറെസ്റ്റ് ആയതിനാൽ പ്രൈവറ്റ് വാഹനങ്ങൾ ചെക്‌പോസ്റ് കടത്തിവിടില്ല. അതിനാൽ ബൈക്ക് ചെക്പോസ്റ്റിനു സമീപം വച്ചിട്ടു KSRTC ബസില്‍ പോകണം.
ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന് പേപ്പാറ ഫോറെസ്റ്റ് വഴിയുള്ള ആനവണ്ടിയാത്ര ഒരു നല്ല അനുഭവമായിരുന്നു. 30-40 മിനിറ്റുകൾകൊണ്ട് ബോണക്കാട് എത്തി, ആളുകൾ വളരെ കുറവുള്ളൊരു പ്രേദേശം. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.
താഴെ നിന്ന് നോകുമ്പോൾത്തന്നെ ബംഗ്ലാവിന്റെ മുറ്റത്തുനിൽകുന്ന പൈൻ മരം ചെറുതായി കാണാൻ സാധിക്കും. കേറുന്നവഴിയിൽ പേപ്പാറ ഡാം റിസെർവോയറും ചുറ്റുമുള്ള മലകളും പിന്നെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ പറ്റും. . വഴിയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ഏക്കറിൽ പരന്നു കിടന്നായിരുന്ന ബോണക്കാട് എസ്റ്റേറ്റിന്റെ അവശേഷിപ്പുകളായ കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാറായ നിൽക്കുന്നു. ഒരു മണിക്കൂർകൊണ്ട് ബങ്ഗ്ലാവില്‍ എത്താം. .ഹാൾ, വിശാലമായ മുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ അങ്ങനെ ഒരു വലിയ വീടുതന്നെ.
പോന്മുടിയിലേക്കു യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വാന്തോൾ വെള്ളച്ചാട്ടം, പൊന്മുടി പോകുന്ന വഴിയിൽ. വിതുര ബസ് stand കഴിഞ്ഞു ആദ്യം കാണുന്ന വലത്തോട്ടുള്ള വഴി ( ബോണക്കാട് പോകുന്ന വഴിയിൽ) കാണുന്ന ആദ്യ ചെക്ക്പോസ്റ്റിൽ നിന്നും താഴേക്കുള്ള വഴിയിൽ എത്തിച്ചേരുന്നത് ഒരു ചെറിയ പുഴയുടെ തീരത്താണ്.
വമ്പന്‍ മരങ്ങൾ , കൂറ്റൻ പാറക്കെട്ടുകള്‍ പാറക്കെട്ടുകളിൽ വേരുപിടിച്ചു മരങ്ങൾ അങ്ങനെ അങ്ങനെ മനോഹരമായ കാഴ്ചകൾ
ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും
പക്ഷി ഗവേഷകര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജിവി സങ്കേതമാണിത് മാവ് പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി. മക്കാച്ചിക്കാട., കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്.
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില് വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്പാറ വെള്ളച്ചാട്ടം
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന് ഒരു ദിവസം മുഴുവന് വേണ്ടി വരും.