ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ ദൂരെയെങ്ങും പോകണ്ട മലപ്പുറം ജില്ലക്കാർക്ക്. പൊന്നാനിക്കടുത്ത് പടിഞ്ഞാറെക്കര ബീച്ചിൽ ഏതൊരു സന്ദർശകന്റെയും ഖൽബും ശരീരവും കാഴ്ചയും ആനന്ദത്താൽ നിറക്കുന്ന കാഴ്ചകൾ എമ്പാടുമുണ്ട്. പൊന്നാനിയിൽനിന്ന് നല്ലൊരു ബോട്ട് യാത്ര. അഴിമുഖം കടക്കുന്ന ഈ ബോട്ട് യാത്ര ഏറെ സുഖകരമാണ്. പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.
പടിഞ്ഞാറെക്കര ബീച്ച് ഏറെ മനോഹരമാണ്. കടൽക്കാഴ്ച തന്നെ മ്യഖ്യ ആകർഷണം. ജില്ലാ ടൂറിസം വകുപ്പ് ഒത്തിരി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ളതും ഇരിപ്പിടങ്ങളും എല്ലാമുണ്ട്.
ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്
വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു