തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരം . തിരുവനന്തപുരം -നെടുമങ്ങാട് -വിതുര വഴി കല്ലാറിലെത്താം. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ഇക്കോ ടൂറിസം കേന്ദ്രമാണ് മീൻമുട്ടി. സ്വച്ഛവും മനോഹരവുമായ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മുഖ്യ ആകർഷണം . ടിക്കറ്റ് എടുത്ത ശേഷം കുറച്ചുദൂരം കൂടി വാഹനത്തിൽ തന്നെ പോകാം . പിന്നെ കുറച്ചു നടക്കണം. ഒരു വശത്തുകൂടി മനോഹരമായ അരുവി ഒഴുകുന്നു. വമ്പന്‍ മരങ്ങൾ , കൂറ്റൻ പാറക്കെട്ടുകള്‍ പാറക്കെട്ടുകളിൽ വേരുപിടിച്ചു മരങ്ങൾ അങ്ങനെ അങ്ങനെ മനോഹരമായ കാഴ്ചകൾ . പിന്നെയാണ് അരുവി മുറിച്ചുകടക്കല്‍ എന്ന മനോഹരമായ അനുഭവം .ഒരു കയറിൽ പിടിച്ചു നമ്മൾ കുത്തിയൊഴുകുന്ന അരുവി മുറിച്ചു കടക്കണം .പിടി വിടരുത് .പിന്നെ കുറച്ചു ദൂരം കൂടി നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടം കാണാം .ഇറങ്ങാൻ അനുവദിക്കില്ല.
ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന്. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.
പോന്മുടിയിലേക്കു യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വാന്തോൾ വെള്ളച്ചാട്ടം, പൊന്മുടി പോകുന്ന വഴിയിൽ. വിതുര ബസ് stand കഴിഞ്ഞു ആദ്യം കാണുന്ന വലത്തോട്ടുള്ള വഴി ( ബോണക്കാട് പോകുന്ന വഴിയിൽ) കാണുന്ന ആദ്യ ചെക്ക്പോസ്റ്റിൽ നിന്നും താഴേക്കുള്ള വഴിയിൽ എത്തിച്ചേരുന്നത് ഒരു ചെറിയ പുഴയുടെ തീരത്താണ്.
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും
പക്ഷി ഗവേഷകര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജിവി സങ്കേതമാണിത് മാവ് പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി. മക്കാച്ചിക്കാട., കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം
ഏകദേശം 2 .5 മണിക്കൂർ നടക്കാൻ ഉണ്ട്. ആദിവാസി സമൂഹത്തിൽ പെട്ട ഗാർഡ് നമ്മുടെ കെയർ ടേക്കർ ആയി ഒപ്പം ഉണ്ടാകും.
ഒരാള് പൊക്കത്തോളം വളര്ന്നു നില്ക്കുന്ന പുല്ചെടികള്ക്കിടയിലൂടെ, ഉരുളന്കല്ലുകള് നല്ല രസത്തില് പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില് എത്താന്
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട് ലോകപ്രശസ്തമായ ഒരു പ്ലാനറ്റേഷൻ കൂടിയാണ്.