പാണ്ഡവൻ പാറ ആലപ്പുഴ

 

ഇത് ധാരാളം പ്രത്യേകതകളുള്ള പാറക്കൂട്ടം നിറഞ്ഞ ഒരു കുന്നിൻ മുകളിലാണ്. ഇതിനടുത്താണ് കൗരവരുടെ പേരിൽ അറിയപ്പെടുന്ന നൂറ്റുവർ പാറ. വിചിത്ര ആകൃതികളുള്ള പാറകളുടെ ഒരു സഞ്ചയമാണ് പാണ്ഡവൻ പാറ. ഇവിടെ താമരപ്പാറ, തവളപ്പാറ, മദ്ദളപ്പാറ എന്നിങ്ങനെ പല പേരുകളിൽ ആണ് പാറകൾ അറിയപ്പെടുന്നത്. മദ്ദളപ്പാറയിൽ കൊട്ടിയാൽ മദ്ദളത്തിന്റെ ശബ്ദം വരുമെന്നാണ് പറയപ്പെടുന്നത്.പാണ്ഡവന്മാർ ഇവിടെ താമസിച്ചിരുന്നതിന്റെ തെളിവായി ഒരുപാട് അടയാളങ്ങൾ ഈ പാറക്കൂട്ടങ്ങളിൽ ഇവിടുത്തുകാർ കാണിക്കുന്നു.

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന ഈ കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.

കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും. MC റോഡിനും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് പാണ്ഡവൻ പാറ (1 km മാത്രം ദൂരം). പടവുകൾ കയറി ചെല്ലുന്നത് തന്നെ ഒരു ക്ഷേത്രത്തിലേയ്ക്കാണ്. അതിനോട് ചേർന്നാണ് പാറകൾ എല്ലാം തന്നെ. ചുമ്മാ ഒരു സായാഹ്നം ചിലവിടാൻ പറ്റുന്ന സ്ഥലം ആണ് അവിടം. ഒന്ന് കയറി സമയം ചിലവഴിയ്ക്കാൻ പറ്റിയ ഒന്ന് തന്നെയാണ് ചെങ്ങന്നൂർ 'പാണ്ഡവൻ പാറ'.

 

 

Location Map View

 


Share

 

 

Nearby Attractions

പാണ്ഡവൻ പാറ കൊല്ലം


പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം

Checkout these

പെരുവണ്ണാമൂഴി ഡാം


കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്

മണിയാർ ഡാം


പത്തനംതിട്ടയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ വടശ്ശേരിക്കര പഞ്ചായത്തിലെ മണിയാറിൽ സ്ഥിതിചെയ്യുന്നു

കാപ്പാട് ബീച്ച്


800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്.

അരുവികുഴി വെള്ളച്ചാട്ടം


അരുവികുഴി വെള്ളച്ചാട്ടം ...കോട്ടയത്ത് നിന്നും പള്ളിക്കത്തോട് റൂട്ടിൽ 20km. നല്ല നാട്ടിൻപുറം. മഴക്കാലം ആയാല്‍ നല്ല ഭംഗിയാണ് കാണാൻ

സീതാർകുണ്ട് വ്യൂ പോയിന്റ്


ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം

;