ബ്രിട്ടീഷുകാരുടെ കലക്ടറേറ്റും ജയിലുമാണ് ഇന്ന് പഴശ്ശിരാജ മ്യൂസിയമായി നിലനിർത്തിയിരിക്കുന്നത്.പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും, അവരുടെ ശവസംസ്കാരത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ ഉപകരണങ്ങളും കാണുവാൻ സാധിക്കും.ശക്തൻ തമ്പുരാൻ ഉപയോഗിച്ച പല്ലക്കും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.20 രൂപയാണ് പ്രവേശന ഫീസ്.
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
മുറിയങ്കണി പുഴയുടെ കുറുകെ ഉള്ള ഈ പാലം രണ്ടു പ്രദേശങളെ ഒന്നാക്കൂകയും ചെയ്യുന്നു
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം