ഇടുക്കി വന്യജീവി സങ്കേതം

 

കേരളത്തിലെ ഏറ്റവുമധികം പ്രകൃതി ഭംഗിയുള്ള പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ഇവിടെ തൊടുപുഴ, ഉടുമ്പുഞ്ചോല താലുക്കുകളില്‍ 77 ചതുരശ്ര കിലോമീറ്ററിലായി വന്യജീവിസങ്കേതം പരന്നുകിടക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 450 മുതല്‍ 748 വരെ മീറ്റര്‍ ഉയരത്തില്‍ ചെറുതോണി, പെരിയാര്‍ നദികളുടെ മധ്യത്തിലുള്ള വനമേഖലയിലാണ് ഇടുക്കി വന്യജീവിസങ്കേതം. ഇതിനെ ചുറ്റി മനോഹരമായ തടാകമുണ്ട്. തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഹരം പകരുന്ന അനുഭവമാണ്.

ആനകള്‍, കാട്ടുപോത്ത്, മ്ലാവ്, കാട്ടുപൂച്ച, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ ഇവിടെ ധാരാളമായി കാണാം. കൂടാതെ മൂര്‍ഖന്‍, അണലി, തുടങ്ങിയ വിഷപ്പാമ്പുകളും വിഷമില്ലാത്ത ഉരഗങ്ങളും വേഴാമ്പല്‍, മരംകൊത്തി, ബുള്‍ബുള്‍, കുരുവി തുടങ്ങിയ പക്ഷികളുമെല്ലാം ഇവിടെയുണ്ട്. തേക്കടിയിലെയും ഈ സങ്കേതത്തിലെയും വന്യജീവികള്‍ സമാനമാണ്.

ഇടുക്കി ജലസംഭരണിക്ക് ചുറ്റുമുള്ള വനപ്രദേശമാണ് ഇടുക്കി വന്യജീവിസങ്കേതത്തിലുൾപ്പെട്ടിരിക്കുന്നത്. ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി എഴുഹെക്ടർ മഴക്കാടുകൾ മുറിച്ചുമാറ്റിയതിന്റെ ഫലമായി അവിടെത്തെ വന്യജീവികൾക്ക് കാര്യമായ നാശമുണ്ടായി. അത് കണക്കിലെടുത്ത് ചുറ്റുമുള്ള പ്രദേശം സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇടുക്കി വന്യജീവിസങ്കേതം തൊടുപുഴ, ഇടുക്കി,താലൂക്കുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. ഈ വന്യജീവി സങ്കേതത്തിന് 105.364 ചതുരശ്രകിലോമീറ്റർ വിസ്ത്രിതിയുണ്ട്.

1976 ഫെബ്രുവരി 9നാണ് ഇവിടം വന്യജീവി സങ്കേതമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മുതൽ ആയിരം അടിവരെ മുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. .നിത്യഹരിതവനം, അർദ്ധ നിത്യഹരിത വനം, ഇലപൊഴിയും ഈർപ്പവനം, സവേന എന്നിങ്ങനെ വൈവിധ്യമാർന്ന വനഭൂമിയാണ് ഇടുക്കിയിലുള്ളത്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഈ വന്യജീവി സങ്കേതത്തിലാണ് നിലകൊള്ളുന്നത്.

 

 

Location Map View

 


Share

 

 

Nearby Attractions

ചെങ്കുളം ഡാം


ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ചെങ്കുളം അണക്കെട്ട്

ഇടുക്കി അണക്കെട്ട്


പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്.

കാൽവരി മൌണ്ട്


പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും

കോഴിമല-കോവിൽ‌മല


മുത്തശികഥയില്‍ നിന്നിറങ്ങി വന്നതു പോലെ ഒരു കാനനരാജ്യം

Checkout these

മുത്തപ്പന്‍ പുഴ


ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന്‍ പുഴയെ സുന്ദരിയാകുന്നു.

മനക്കോടം വിളക്കുമാടം


ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല.

പാഞ്ചാലിമേട്


പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം

പരവൂർ കായൽ


ഈ കായലിൽ ബോട്ടുയാത്രയ്ക്കുള്ള സൗകര്യവും ലഭ്യമാണ്.

കബിനി പുഴ


പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്

;