തണുപ്പിനും പച്ചപ്പിനും അപ്പുറം മൂന്നാറിൽ പ്രകൃതി ഒരുക്കിവച്ചിട്ടുള്ള മറ്റു പലതുമുണ്ട്. അതിലൊന്നാണു മൂന്നാറിലെ മീശപ്പുലിമല എന്ന അദ്ഭുതം. ഏകാന്തതയും ശാന്തതയും അൽപം സാഹസികതയും ആഗ്രഹിക്കുന്നവർക്ക് ഈ വഴി വരാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി കഴിഞ്ഞാൽ അടുത്ത കൊടുമുടിയാണു മീശപ്പുലിമല..!!
എട്ട് മലകള്‍ നടന്ന് താണ്ടി ഒന്‍പതാമത്തെ മലയാണ് മീശപ്പുലിമല. ബേസ് ക്യാംപ് വരെ വണ്ടി കടത്തിവിടൂ.പിന്നീട് നടക്കണം പക്ഷേ മുകളില്‍ ചെന്നാല്‍ ആനമുടി,തമിഴ് നാട് ഉള്‍പ്പടെ വിശാലമായ കാഴ്ചകള്‍ മഞ്ഞിനിടയിലൂടെ കാണാം.
കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.