നഗരത്തിന്റെ ഹൃദയഭാഗത്തു ആണ് കോഴിക്കോടിന്റെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ മാനാഞ്ചിറ. എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് സ്‌ക്വയർ തുറക്കും. പ്രവേശനം സൗജന്യം ആണ്. കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്പാലസ്.
മുറിയങ്കണി പുഴയുടെ കുറുകെ ഉള്ള ഈ പാലം രണ്ടു പ്രദേശങളെ ഒന്നാക്കൂകയും ചെയ്യുന്നു
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം