കോഴിക്കോട് നഗരഹദയത്തില്‍ നിന്നും വെറും രണ്ട് കിലമീറ്റര്‍ ദൂരത്താണ് കളിപ്പൊയ്ക എന്നു വിളിക്കുന്ന ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക്. അരയിടത്തുപാലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തുന്നു. റോ ബോട്ടിംഗും പെഡല്‍ ബോട്ടിംഗുമാണ് ഇവിടത്തെപ്രധാന ആകര്‍ഷണങ്ങള്‍. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ഇവിടെ ബോട്ടിംഗ് ആസ്വദിക്കാം.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.
ട്രെക്കിംഗിനും പിക്നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്ശിക്കാന് ഉചിതമായ സമയം.
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്പെഷ്യൽ കാഴ്ച ആണ്
മുറിയങ്കണി പുഴയുടെ കുറുകെ ഉള്ള ഈ പാലം രണ്ടു പ്രദേശങളെ ഒന്നാക്കൂകയും ചെയ്യുന്നു