ഗ്രാമം..... മണ്ണിനോടു ചേർന്ന്, മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. പാടങ്ങളും തോടുകളും അമ്പലങ്ങ ളും കാവും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ അയൽപക്കങ്ങളും വായനശാലകളും അന്തിക്കൂട്ടങ്ങളും നാട്ടുവഴികളും കൊണ്ട് സൗന്ദര്യം തുളുമ്പുന്നിടം.
പണ്ടെന്നോ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളില് ഒന്നാണ് കടമക്കുടി എന്നു നാട്ടുകാർ പറയുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉള്ളു.
യാത്രികരെ പോലെ തന്നെ ഫോട്ടോഗ്രാഫർമ്മാരുടെ ഈറ്റില്ലം കൂടിയാണ് കടമക്കുടി. ഫോട്ടോഗ്രാഫർമാരുടെ ക്യാമറ കണ്ണു കളിലെ മികവുറ്റ ചിത്രങ്ങളിലൂടെ കടമക്കുടിയുടെ ഗ്രാമക്കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ടില്ലാത്തവരുണ്ടോ ? ഇല്ല എന്നേ ഉത്തരം വരൂ . കാരണം ഇത്രയധികം വിവിധ തരത്തിലുള്ള ദേശാടന പക്ഷികൾ ഈ ഗ്രാമത്തിൽ എത്തിചേരാതെ പോകാറില്ല, ഇളം കാറ്റിന്റെ തലോടലേറ്റ്, ദേശാടന കിളികളോടു കിന്നരിച്ച്, കുറച്ചു നേരത്തേക്കെങ്കിലും ജീവിക്കാൻ പറ്റിയ ഇടം.
കടമക്കുടി നമ്മളെ വിളിക്കുകയല്ല, തിരിച്ചു വിളിക്കുകയാണ് കഴിഞ്ഞ കാലത്തിലോട്ട്. പിന്നിട്ട വഴികളിലോട്ട്. മണ്ണിനോടു ചേർന്ന് മനുഷ്യനാവാൻ. പ്രകൃതി കാഴ്ചകളിലൂടെ ഒരു തിരിച്ചു പോക്ക്. അങ്ങനെ ഞാനും ആ വിളികേട്ട് ഇവിടെയെത്തി. കുറച്ചു സമയം മൂടു പടങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നിയ സമയവും യാത്ര നിമിഷങ്ങളും .
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ, മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ
ട്രെക്കിംഗിനും പിക്നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്ശിക്കാന് ഉചിതമായ സമയം.
കണ്ടൽ വനങ്ങളുടെ ഒരു മാസ്മരിക ലോകം.7 ചെറു ദ്വീപുകളും അനേകം ചെറുകനാലുകളും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന ഒരു മനോഹര പ്രദേശം
പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മൂഴിയാർ ഡാം. കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഈ ഡാമിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 192. 5 മീറ്റർ ആയാണ് ജലനിരപ്പിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്.. KSEB, ആണ് നിയന്ത്രണം