കാസര്‍കോടു ടൗണിന്റെ 14 കി.മീറ്റര്‍ വശക്കുഭാഗത്ത് ശ്രേയനദിയില്‍ രൂപപ്പെട്ടതും കായലിനാല്‍ ചുറ്റപ്പെട്ട ഉപദ്വീപിലാണ് കുംബള ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. തുജരാജവംശത്തിന്റെ തെക്കുഭാഗം ഭരിച്ചിരുന്ന കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കുംബളയില്‍ വളരെ പണ്ടുകാലത്ത് ഒരു ചെറിയ തുറമുഖവും ഉണ്ടായിരുന്നു. നായക് വംശജര്‍ തന്നെ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന്‍ ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്‍ഷിക്കുന്നു. പ്രകൃതിസൗന്ദര്യം നിറഞ്ഞ കുംബാള ഫോര്‍ട്ടു കാണുവാന്‍ ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്.
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.
ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്