കൊട്ടത്തലച്ചി മല

 

ഒരു നല്ല ഓഫ്‌റോഡ് പോകാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ ഇവിടേയ്ക്ക് വിട്ടോളു. കൊട്ടത്തലച്ചി മല നിങ്ങളെ മാടിവിളിക്കും ഇപ്പോൾ മഞ്ഞിൽ പുതച്ചു കിടക്കുകയാണ് നമ്മുടെ ഈ ഹരിത സുന്ദരി. കേരള കർണനാടക അതിരിലാണ് ഈ മല നിലകൊള്ളുന്നത്.

കണ്ണൂരിൽ നിന്നും ഏകദേശം 65 km ദൂരമുണ്ട് ഇവിടേക്ക് . തളിപ്പറമ്പ് വഴി ആലക്കോട് നിന്നും കാർത്തികപുരം ഉദയഗിരി വഴി താബോർ .. ഇവിടെ നിന്നും ഓഫ് റോസ് വഴി 2 km പോകണം . ഫോർ വീൽ ഡ്രൈവ് പിന്നെ ബൈക്ക് പോകും .അവിടെ നിന്നും 200 m നടന്നാൽ മുകളിലെത്താം . ഏതു സമയത്തും ഇവിടെ വന്നു പോകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല. വളരെ സുന്ദരമയാ ഒരു പ്രദേശം തന്നെയാണിത് . ഇതിന്റെ മുകളിൽ നിന്നും 360 ഡിഗ്രിയിൽ താഴോട്ട് കാണാം . 2 km ഓഫ് റോഡ് ഒഴിവാക്കാൻ വേറൊരു വഴി കൂടിയുണ്ട് . തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ പോകുമ്പോൾ നാടുകാണിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചപ്പാരപ്പടവ് തേർത്തല്ലി വഴി മഞ്ഞക്കാട് പ്രാപ്പൊയിൽ റൂട്ട് .ഇതു വഴിയാണെങ്കിൽ 1 km കട്ട ഒഫ് റോഡ് കുറച്ച് യാത്ര ചെയ്യാം

 

 

Location Map View

 


Share

 

 

Nearby Attractions

തിരുനെറ്റികല്ലു മല


ഇവിടെ നിന്നാൽ കാഴ്ചകളുടെ ഉത്സവ മാണ്‌, കണ്ണുർ ജില്ലയും കാസർഗോട് ജില്ലയും കർണാടകത്തിലെ തലക്കാവേരിയും അങ്ങനെ നിരവധി കാഴ്ചകൾ.

കൊട്ടഞ്ചേരി ഹിൽസ്


ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ, മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ

Checkout these

അളകാപുരി വെള്ളച്ചാട്ടം


കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച

മുതലപ്പൊഴി


പാലത്തിനു ഒരുവശം കടല്‍ മറു വശം കായല്‍.മഴക്കാലത്ത്‌ അഞ്ചുതെങ്ങ്-കഠിനംകുളംകായലുകള്‍ പൊഴി മുറിഞ്ഞു ഒന്നായി സംഗമിക്കുന്ന തീരം

പൂയംകുട്ടി


ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് പൂയംകുട്ടി.

ധർമ്മടം ബീച്ച്


വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്

തൊണ്ടമാൻ കോട്ട


പൊട്ടിപ്പൊളിഞ്ഞ വഴിയില്‍, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല

;