വടാട്ടുപാറ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കുട്ടമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ഒരു ചെറുഗ്രാമമാണ്. വലിയപാറ, പിണ്ടിമന, കാവലങ്ങാട്, അയ്യമ്പുഴ, ഇസ്റ്റ് കുത്തുകുഴി, എന്നിവയാണ് വടാട്ടുപാറയുടെ സമീപസ്ഥങ്ങളായ ഗ്രാമങ്ങൾ.
ഏറ്റവുമടുത്തുള്ള പട്ടണങ്ങളിൽ, കോതമംഗലം, തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടുന്നു. ഗ്രാമ്യ സൗന്ദര്യത്തിന്റെ റാണി എന്നറിയപ്പെടുന്ന വടാട്ടുപാറ ഗ്രാമം പെരിയാറിന്റെ വശ്യമനോഹാരിത കൊണ്ട് സമ്പുഷ്ടമാണ്. കോതമംഗലത്തുനിന്ന് 16 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽനിന്നു തട്ടേക്കാടിലേയ്ക്ക് 16 കിലോമീറ്ററും ഭൂതത്താൻകെട്ടിലേയ്ക്ക് 14 കിലോമീറ്ററും ദൂരമാണുള്ളത്.
ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടുവരുന്നു. എറണാകുളം ജില്ലയിലെ ഒരു മികച്ച വാരാന്ത്യ വിനോദ സഞ്ചാരകേന്ദ്രമായി അറിയപ്പെടുന്ന വടാട്ടുപാറയിലെ പ്രകൃതിഭംഗിയും വനമേഖലകളിലെ വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളും സന്ദർശകർക്ക് കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു.
ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് പൂയംകുട്ടി.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്ഈ പ്രശസ്തി കൈവന്നത്