മംഗളവനം

 

കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്‌.ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്.

2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം

ഈയിടെ നിലവിൽ വന്ന പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ സ്വൈരവിഹാരത്തിനു തടസ്സമായിട്ടുണ്ട്.

മേയ് 2006 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇവിടെ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങൾ 72 ആണ്. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഉണ്ട്.

വറചട്ടിപോലെയുള്ള നഗരത്തിന്റെ നടുക്കുള്ള പച്ചപ്പൊട്ട്. ഹൈക്കോടതിയും പാർപ്പിട സമുച്ചയങ്ങളും അടക്കമുള്ള ബഹുനില മന്ദിരങ്ങൾക്കു നടുവിലെ ആ പച്ചതുരുത്തിലേക്ക് അടുക്കുമ്പോൾ തന്നെ ആശ്വാസം ഇളംകാറ്റായി വന്നു തൊടും. വികസന വഴിയിൽ പച്ചപ്പുകൾ ഇല്ലാതാവുന്ന മെട്രോ നഗരത്തിന് ഇന്നും മംഗളദായിനിയായി മംഗളവനം. തട്ടേക്കാട് കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമത്തെ പക്ഷി സങ്കേതം. ഇതുപോലെ നഗരമധ്യത്തിൽ കണ്ടൽ നിറഞ്ഞൊരു പക്ഷി സങ്കേതം സംസ്ഥാനത്തു വേറെയില്ല. കൊച്ചിയുടെ ശ്വാസകോശം എന്ന വിളിപ്പേരിന്റെ പൊരുളറിയണണമെങ്കിൽ ഉരുകി ഒലിക്കുന്ന ഈ ദിനങ്ങളിൽ ഹൈക്കോടതി കെട്ടിടത്തിനു പിൻവശത്തുള്ള മംഗളവനത്തിലെത്തണം.

 

 

Location Map View

 


Share

 

 

Nearby Attractions

ബോൾഗാട്ടി പാലസ്


ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്

മറൈൻ ഡ്രൈവ്


ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു.

എറണാകുളം


സഞ്ചാരികളുടെ സ്വർഗം എന്നുതന്നെ എറണാകുളത്തെ വിശേഷിപ്പിക്കാം

ജൂത തെരുവ്


പഴയ സാധനങ്ങളുടെ ഒരു പറുദീസ ആണ് ജൂതത്തെരുവ്.

പരദേശി സിനഗോഗ്


കോമൺ‌വെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്.

പാലിയം ഡച്ച് പാലസ്


ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.

കൊച്ചി


എറണാകുളം നഗരത്തിന്റെ പടിഞ്ഞാറു ഭാഗം ആണ് കൊച്ചി എന്നും കൊച്ചിൻ എന്നും അറിയപ്പെടുന്നത് .

മട്ടാഞ്ചേരി


ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്

മാലിപ്പുറം അക്വാ ഫാം


ബോട്ടിംഗ്, ചൂണ്ടയിടീല്‍, തോണിതുഴയല്‍ തുടങ്ങിയ സൗകര്യങ്ങള്‍.

കടമക്കുടി


പാടങ്ങളും തോടുകളും അമ്പലങ്ങ ളും കാവും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ

Checkout these

മീങ്കുന്ന് ബീച്ച്


കണ്ണൂരിന്റെ മറൈൻ ഡ്രൈവ് എന്നാണു മീങ്കുന്ന് ബീച്ചിനെ വിശേഷിപ്പിക്കുന്നത്

അഞ്ചുതെങ്ങു കോട്ട


ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക്‌ പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്

പാഞ്ചാലിമേട്


പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം

തെന്മല


മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്

ചൂട്ടാട് ബീച്ച്


പ്രധാന അകര്‍ഷണം വശ്യമായ മരങ്ങളും ബോട്ട്‌സവാരിയും ഏറുമാടങ്ങളും ഒക്കെയാണ്

;