അഞ്ചുതെങ്ങു കോട്ട

 

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്.

ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ് ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്.  ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്തു ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി. ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം മീൻ പിടിത്തവും വ്യാപാരവും ആയിരുന്നു. ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക്‌ പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആടുമാടുകൾ ഇതുവഴി ഇറങ്ങി ആപത്തിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്തത്.

 

 

Location Map View

 


Share

 

 

Nearby Attractions

പെരുമാന്തുറ ബീച്ച്


കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം

മുതലപ്പൊഴി


പാലത്തിനു ഒരുവശം കടല്‍ മറു വശം കായല്‍.മഴക്കാലത്ത്‌ അഞ്ചുതെങ്ങ്-കഠിനംകുളംകായലുകള്‍ പൊഴി മുറിഞ്ഞു ഒന്നായി സംഗമിക്കുന്ന തീരം

വർക്കല


കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. വർക്കല ബീച്ച് ന്റെ തന്നെ മറ്റൊരു പേരാണ് പാപനാശം ബീച്ച്.

Checkout these

കുടുക്കത്തുപാറ


ആനക്കുളത്തുനിന്ന്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം

പക്ഷിപാതാളം


ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം

പള്ളിവാസൽ വെള്ളച്ചാട്ടം


വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്.

പയ്യാമ്പലം ബീച്ച്


ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.

ഏഴര ബീച്ച്


കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്

;