തൊടുപുഴയില്നിന്നും 30 കിലോമീറ്റര് അകലെ ഉടുമ്പന്നൂര് പഞ്ചായത്തിലാണ് ഉപ്പുകുന്ന് പ്രദേശം. നിര്ദിഷ്ട മൂവാറ്റുപുഴ – തേനി സംസ്ഥാന ഹൈവേ ഇതിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്നിന്നും 3200 അടിയോളം ഉയര്ന്നുനില്ക്കുന്ന ഉപ്പുകുന്ന് കേരളത്തിലെ സ്വിറ്റ്സര്ലന്ഡ് എന്ന് അറിയപ്പെടുന്നു. മനംകുളിര്പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു. മൊട്ടക്കുന്നുകളും പുല്മേടുകളും നിറഞ്ഞ ഇടുക്കി വനാന്തരങ്ങളില് കാട്ടുമൃഗങ്ങള് മേയുന്നതും ഇവിടെനിന്നാല് കാണാനാകും. കൂടാതെ മലങ്കരഡാം, തൊടുപുഴയാര്, തുമ്പിച്ചി കാല്വരി സമുച്ചയം തുടങ്ങി അമ്പലമുകള് വരെയുള്ള ഭാഗങ്ങളും കാണാം. ചേലകാട്, അരുവിപ്പാറ, തീരവക്കുന്ന് ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ഉപ്പുകുന്നില്നിന്നും എട്ടുകിലോമീറ്ററോളം യാത്രചെയ്താല് കുളമാവ് ഡാമിലെത്താം. അരുവിപ്പാറ ആത്മഹത്യാമുനമ്പില് സദാസമയവും കുളിര്മയേകുന്ന ഇളം തെന്നലാണ്. കോട നിറഞ്ഞ അന്തരീക്ഷം. ഉപ്പുകുന്നിലെ മനോഹര ദൃശ്യം. പുറംലോകം കണ്ടു തുടങ്ങിയിട്ടില്ലാത്ത ചിലസുന്ദരകാഴ്ചകൾ., പ്രകൃതി നമുക്കായി ഉപ്പുകുന്നിൽ ഒരുക്കിയിട്ടുണ്ട്. കോട കാണാൻ കൊടൈക്കനാലിൽ പോകേണ്ട. മനം കുളിർപ്പിക്കുന്ന കാഴ്ചകളും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളും പുൽമേടുകളും കാനനഭംഗികളും ഉപ്പുകുന്നിനെ മനോഹരിയാക്കുന്നു.
കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്ക്ക് ഇടുക്കി ജില്ലയിലെ കീഴാര്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം.
വീഴുമല (അഥവാ വീണമല) പാലക്കാട് ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്.
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന് സാധിക്കുമെന്നതിനാല് ധാരാളം ആളുകള് ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്പാറ ട്രക്കിങ്, അയ്യമ്പന്പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്
കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.പോർച്ചുഗീസ് കോട്ടകളിൽ വച്ച് അതി ബലിഷ്ഠവും അജയ്യവുമായിരുന്നു ഈ കോട്ട