ഉച്ചകഴിഞ്ഞാൽ പാലത്തില്‍തിരക്ക് ആരംഭിക്കുകയായി. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ സായാഹ്നം ചിലവഴിക്കാനെത്തുന്നു. പാലത്തിനു ഒരുവശം കടല്‍ മറു വശം കായല്‍.മഴക്കാലത്ത് അഞ്ചുതെങ്ങ്-കഠിനംകുളംകായലുകള്‍ പൊഴി മുറിഞ്ഞു ഒന്നായി സംഗമിക്കുന്ന തീരം ...കേരവൃക്ഷങ്ങള്‍ നിര നിരയായ് നിന്ന്തീരത്തിന് ഭംഗി ഏകുന്നു കായൽപരപ്പിൽ ഒാളം തീർക്കുന്ന ചെറുവഞ്ചികൾ,രണ്ടു ഭാഗങ്ങളിലായി കടലിലേക്ക് നീളുന്ന പുലിമുട്ടും,പാറകളും പാകിയ കടല്‍പാത.എല്ലാവരേയും സ്വാഗതം ചെയ്തു പടിഞ്ഞാര്‍ അറബികടലിലെ സൂര്യാസ്തമയം .ഇങ്ങനെ പോകുന്നു പാലത്തില്‍ നിന്നുള്ള കാഴ്ചകള്‍
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല.