വർക്കല മറ്റു തിരപ്രദേശത്തിൽ നിന്നു വിത്യസ്‌തമായിമായി മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ് അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്. ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ് വർക്കല....!!
കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. വർക്കല ബീച്ച് ന്റെ തന്നെ മറ്റൊരു പേരാണ് പാപനാശം ബീച്ച്. പേര് പോലെ തന്നെ ഇവിടെ മുങ്ങിയുള്ള കുളി പാപങ്ങൾ കഴുകി കളയും എന്ന് വിശ്വാസം. കർക്കിടമാസത്തിലെ വിശേഷ ദിവസങ്ങളിൽ പിതൃതർപ്പണത്തിനു ആളുകൾ എത്തുന്നത് ഇവിടെ ആണ് വർക്കല പോവുമ്പോൾ തൊട്ടടുത്തുള്ള ശിവഗിരി ആശ്രമവും കാണാൻ മറക്കണ്ട
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്പാലസ്.