വേമ്പനാട് കായലാൽ മുങ്ങി കിടന്ന സ്ഥലത്ത് മനുഷ്യനിർമിതമായ ഒരു മനോഹരതീരം. അതാണ് തണ്ണീർമുക്കം ബണ്ട്. ടൂറിസം മാപ്പിൽ ഇടം പിടിച്ച നമ്മുടെ കുമരകത്തിനു അടുത്തുള്ള ഒരു സ്ഥലമാണ് തണ്ണീർമുക്കം. കോട്ടയം ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന സുന്ദര സ്ഥലം.
വേമ്പനാട് കായലിന് കുറുകെ ഉപ്പുവെള്ളത്തെ വേർതിരിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന തണ്ണീർമുക്കം ബണ്ട് നയന മനോഹര കാഴ്ചയാണ്. സമുദ്ര നിരപ്പിലും താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകരുടെ പ്രാണവായു ആണ് ഈ ബണ്ട്. 1974-ൽ ആണ് ബണ്ട് നിർമിക്കുന്നത്.
കോട്ടയം ജില്ലയിലെ വെച്ചൂരും ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കവും തമ്മിൽ ബന്ധിപ്പിക്കുന്ന വാഹനഗതാഗത മാർഗവും കൂടിയാണ് ബണ്ട്. ഏകദേശം 15 മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പൊ ഈ കാണുന്ന ഭൂമി എന്നുള്ളത് അദ്ഭുതകരമായ വസ്തുത ആണ്.
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്. എന്നാൽ ഹൗസ് ബോട്ടുകൾ ഉപയോഗപ്പെടുത്തിയാൽ ഒരു ദിവസം മുഴുവനോ ഒരു രാത്രിയോ ഇവിടെ ചെലവഴിക്കാം.
കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍
വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ, മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.