ആനയിറങ്കൽ ഡാം

 

മഞ്ഞും കുളിരും പിശറൻ മഴയും.. കൈയെത്തുംദൂരത്ത് വികൃതി കാട്ടുന്ന കാട്ടാനക്കൂട്ടങ്ങൾ.. തേയിലച്ചെടികളാൽ ഹരിതാഭമായ മൊട്ടക്കുന്നുകളുടെ താഴ്വാരത്ത് നീലജലാശയം.. തടാകത്തിൽ ഓളപ്പരപ്പുകൾ ഉയർത്തിക്കൊണ്ട് കുതിച്ചുപായുന്ന സ്പീഡ് ബോട്ടുകൾ, ഒപ്പം പഴമയുടെ പ്രൗഢിവിളിച്ചോതി രാജ്യത്തെ ഏറ്റവും വലിയ എർത്ത് ഡാമും. ഇത് ആനയിറങ്കൽ. പന്നിയാർ പുഴയുടെ ഉദ്ഭവസ്ഥാനത്ത് പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കുന്ന വിസ്മയങ്ങളുടെ കേന്ദ്രം.

കുടിയേറ്റകലത്ത് ആനകളുടെ താവളമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് 'ആനയിറങ്കൽ' എന്ന് പേരു ലഭിച്ചത്. ജനസാന്ദ്രത ഏറിയതോടെ ആനകളുടെ ആധിപത്യം തെല്ലൊന്നു കുറഞ്ഞിരുന്നു. എന്നാൽ സ്ഥലനാമം അന്വർത്ഥമാക്കും വിധം ഇപ്പോൾ മതികെട്ടാൻമലയിറങ്ങി തടാകതീരത്ത് ആനക്കൂട്ടമെത്തുന്നു. സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം.

 

 

Location Map View

 


Share

 

 

Nearby Attractions

പൂപ്പാറ


കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം

കൊളുക്കുമല തേയിലത്തോട്ടം


ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടമായ ,കൊളുക്കുമല

മീശപ്പുലിമല


എട്ട് മലകള്‍ നടന്ന് താണ്ടി ഒന്‍പതാമത്തെ മലയാണ് മീശപ്പുലിമല

Checkout these

കുംബള ഫോർട്ട്‌


നായക്‌ വംശജര്‍ തന്നെ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന്‍ ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്‍ഷിക്കുന്നു

പടിഞ്ഞാറെക്കര ബീച്ച്


പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.

കന്നിമര തേക്ക്


ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്

പാത്രക്കടവ് വെള്ളച്ചാട്ടം


പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.

അയ്യപ്പൻ കോവിൽ തൂക്കുപാലം


കയറിലാടി തൂങ്ങും പോലെ അയ്യപ്പൻ കോവിൽ തൂക്കുപാലം

;