ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പൂപ്പാറ. കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം. ആനയിറങ്കൽ അണക്കെട്ടും സൂര്യനെല്ലി കൊളുക്കുമല രാജാപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂപ്പാറക്ക് സമീപമാണ്.
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം
ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടുവരുന്നു.