കാറ്റുകുന്ന്

 

സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്. സദാസമയവും ചുറ്റിൽ നിന്നും വീശി വരുന്ന ശക്തമായ കാറ്റു കൊണ്ടിരിക്കാം. അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂർണമായും ഇവിടെ നിന്നു കാണാം.

പേരു സൂചിപ്പിക്കുന്നതു പോലെ നല്ല ഇളം കാറ്റടിക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.

വൈത്തിരിയില്‍ നിന്ന് 28 കിലോമീറ്റര്‍ സഞ്ചരിച്ച് 5 KMs കാട്ടിലൂടെ ട്രക്കിങ്ങ് കഴിഞ്ഞാല്‍ ഭൂമിയിലെ മറ്റൊരു സ്വര്‍ഗം കൂടെ കാണാന്‍ കഴിയാം. മലയുടെ മുകളില്‍ നിന്ന് വളരെ സുന്ദരമായി കിടക്കുന്ന ബാണാസുര അണക്കെട്ടും കാണാം. സാഹസികര്‍ക്ക് സിംപിളായി കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥലമാണ് കാറ്റുകുന്ന്

 

 

Location Map View

 


Share

 

 

Nearby Attractions

മീൻമുട്ടി വെള്ളച്ചാട്ടം വയനാട്


കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്

ബാണാസുരസാഗർ ഡാം


അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന്‌ അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.

Checkout these

മട്ടാഞ്ചേരി


ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്

വാഴച്ചാൽ


ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു

അഞ്ചുതെങ്ങു കോട്ട


ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക്‌ പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്

അരീക്കൽ വെള്ളച്ചാട്ടം


എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികൾക്ക് അധികമൊന്നും അറിയില്ലാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

;