കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.
തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ചാലക്കുടി - ആനമല റൂട്ടിൽ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്. നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു
വളരെ പ്രശസ്തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്മ്മിതിയുമാണ് തേവള്ളി കൊട്ടാരം.
വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത·ഒരു സവിശേഷത കൂടിയാണിത്.