തിരുവനന്തപുരത്ത് ആക്കുളം കായലിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ആക്കുളം ടൂറിസം വില്ലേജ് തിരുവനന്തപുരത്തെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നും ഇതാണ്.
വേളിക്കായലിന്റെ ഭാഗമായ ആക്കുളം കായലാണ് ആക്കുളത്തിന്റെ ഈ കാണുന്ന സൗന്ദര്യത്തിന് പിന്നില്‍. ഏതു പ്രായത്തിലുള്ളവര്‍ക്കും സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ആക്കുളം ടൂറിസം വില്ലേജ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പാര്‍ക്കുകളും ബോട്ടിങ്ങിനുമൊക്കെയായി ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകൃതിയുമായി അടുത്ത് കുറച്ചധികം സമയം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി ഇവിടെ വരാം. നീന്തല്‍ക്കുളവും കഫറ്റേരിയയും വാട്ടര്‍ ഫൗണ്ടെയ്‌നും സൈക്കിള്‍ ട്രാക്കുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.
കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.
കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം