പാതിരാമണൽ

 

പാതിരാമണൽ..ആലപ്പുഴയുടെ ഒറ്റപ്പട്ട തുരുത്ത്. അത് മറ്റൊരു ലോകമാണ്. കായലിനു നടുവിലെ ഒരു ചെറിയ ലോകം. ആലപ്പുഴജില്ലയിലെ വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. ശ്രദ്ധിച്ചാല്‍ ഒരുപാട് കിളികളുടെ ശബ്ദങ്ങളും ഒരുപാട് ചെറുജീവികളെയും കാണാം.

പേരറിയാത്ത ചെറുപ്രാണികളുടെയും പൂക്കളുടെയും ആവാസകേന്ദ്രം ,അന്യം നിന്നുകൊണ്ടിരിക്കുന്ന അനവധി ജൈവ വ്യവസ്ഥകളുടെ അതിജീവനത്തിനൊരു ആശ്വാസം . അതാണ് പക്ഷിനിരീക്ഷകരുടെ പറുദീസകളിലൊന്നായ പാതിരാമണൽ.

നടക്കാനുള്ള വഴി ഒഴിച്ചാൽ കൊടുംകാട് തന്നെ ആണിത്. വഴിക്കിരു വശമുളള തോടുകളും തിങ്ങി നിറഞ്ഞ മരങ്ങളും വള്ളിപ്പട൪പ്പുകളും. ഏതൊക്കെയോ പേരറിയാത്ത പൂക്കളും ചെടികളും.

അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന പാതിരാമണൽ എഴുപതുകളുടെ അവസാനത്തിൽ കൊച്ചിയിലെ ബീംജി ദേവി ട്രസ്റ്റിൽ നിന്ന് ഷെവലിയാർ ACM Anthraper വാങ്ങിയെന്നും 1979 ലെ ഭൂപരിഷ്കരണ നിയമത്തിന് കീഴിൽ ഇവിടം കേരള സർക്കാരിന്റെ കീഴിൽ വരികയും പിൽക്കാലത്തു ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഇവിടെ മനുഷ്യ വാസ യോഗ്യമായിരുന്നെന്നും പതിനാലോളം തൊഴിലാളി കുടുംബങ്ങൾ ഇവിടെ പാർത്തിരുന്നെന്നും പറയപ്പെടുന്നു.

ഒരു യുവ ബ്രാഹ്മണ സന്യാസി സന്ധ്യാ നമസ്കാരത്തിനായി കായലിൽ ഇറങ്ങിയെന്നും അദ്ദേഹത്തിനായി കായൽ വഴിയൊരുക്കി കൊടുത്തുവെന്നും ആണ് ഐതിഹ്യം.

 

 

Location Map View

 


Share

 

 

Nearby Attractions

വേമ്പനാട് തടാകം


കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍

കുമരകം


വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.

തണ്ണീർമുക്കം ബണ്ട്


ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.

മാരാരിക്കുളം ബീച്ച്


നീലക്കടലും,നീലാകാശവും തെങ്ങിന്തോപ്പുകൾ നിറഞ്ഞ ശാന്തമായൊരു കടൽതീരം

Checkout these

അരിയന്നൂർ കുടക്കല്ലുകൾ


മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു

ചിന്നാർ


ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ

കോവളം


മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.

ധർമ്മടം ബീച്ച്


വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്

കുണ്ടല തടാകം


വെള്ളം കുറവുള്ള സമയങ്ങളിൽ വളരെ ഭംഗിയുള്ള ഒരു സ്ഥലം ആണിത്.

;