സൈരദ്ധരി വനം എന്ന നാമേധാരിയായ നിശ്ശബ്ദതതയുടെ താഴ് വരയാണ് സൈലന്റ് വാലി.സൈരദ്ധരി എന്ന് ബ്രിട്ടീഷ്കാർക്ക് ഉച്ചരിക്കുവാൻ പ്രയാസം ആയതിനാലാണ് സൈലന്റ് വാലി എന്നു കാലക്രമത്തിൽ നാമധേയപെട്ടത്.കാടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ സൈരദ്ധരി എന്ന sign board കളാണ് വഴിയിലുട നീളം കാണുവാൻ സാധിക്കുക.
കാടറിഞ്ഞുള്ള 23 km യാത്രയും കൊടുംകാടിനുള്ളിലെ വ്യൂ ടവറും , മനുഷ്യ സ്പ്രർശമേൽകാതെ ആരെയും മോഹിപ്പിച്ഛ് ഒഴുകുന്ന കുന്തിപുഴയും, 1.5 hr നീളുന്ന ട്രെക്കിങ്ങും എന്നും പൂത്തുലഞ്ഞു നിൽക്കുന്ന മാമരങ്ങളും അവയുടെ കുളിരും വന്യ മൃഗങ്ങളുടെ സാന്നിധ്യവും എല്ലാം ഒന്ന് ചേരുമ്പോൾ ഈ നിശ്ശബ്ദതതയുടെ സുന്ദരിക്കുള്ള ഭംഗി ഡബിൾ അല്ല ട്രിപ്പിൾ മടങ്ങു വർധിക്കുന്നു
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്