വയനാട് ജില്ലയിലെ അതി മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് കർലാട് തടാകം. തടാകത്തിൽ ഒരുക്കിയ കയാക്കിംഗാണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km.
അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്
പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്
പോവുകയാണേൽ സൂര്യൻ ഉദിക്കും മുമ്പേ മല കയറണം മല കയറി ചെന്നാൽ മഞ്ഞുമൂടിയ മലനിരകള് കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടും എന്ന് തന്നെ പറയാം, പ്രകൃതി വിരുന്ന് ഒരുക്കിയ മനോഹാരിത അത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലുമപ്പുറമാണ്
നെല്ലിയാമ്പതി മലകളിലെ പടിഞ്ഞാറൻ ചരിവുകളിൽ ഏകദേശം 85.067 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനൊപ്പം 210 കി.മീ അകലെയായുള്ള ഒരു സംരക്ഷിത പ്രദേശമാണ് ഇവിടം
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ
മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.