ഇരവികുളം നാഷണൽ പാർക്ക്

 

വനം വകുപ്പിന്റെ വാഹനത്തില്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം കാണാന്‍ രാജമലയിലേക്ക് പോകാവുന്നതാണ്. സ്വകാര്യവാഹനങ്ങള്‍ ഇവിടെ അനുവദിക്കാറില്ല. എല്ലാവര്‍ഷവും ആറുമാസം പാര്‍ക്ക് അടച്ചിടും. വരയാടുകളുടെ പ്രജനനകാലമായതു കൊണ്ടാണിത്.

കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം. പുല്‍മേടുകള്‍ ഇവിടം കൂടുതല്‍ മനോഹരമാക്കുന്നു.

പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. ഈ പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണ്. ഓര്‍ക്കിഡുകള്‍, കാട്ടുബോള്‍സം എന്നിവയുടെ മറ്റെങ്ങും കാണാത്ത ഇനങ്ങള്‍ ഇരവികുളത്തുണ്ട്.

കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.

ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. വനംവകുപ്പിന്റെ വാഹനത്തിലാണ് ചോലക്കാടും പുല്‍മേടും നിറഞ്ഞ ആവാസ വ്യവസ്ഥ പരിചയപ്പെടുത്താന്‍ കൊണ്ടു പോകുന്നത്.രാജമലയിലെ ഇന്റെര്‍പ്രട്ടേഷന്‍ സെന്ററില്‍ ഇവിടുത്തെ പ്രകൃതി സംബന്ധച്ച വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്.

അതീവ ശ്രദ്ധയോടെ സംരഷിക്കപ്പെടുന്ന പ്രദേശമാണ് ഇരവികുളം. ദേശീയോദ്യാനത്തെ മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു - കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ. ടൂറിസം ഏരിയയായ രാജമലയിലേക്കു മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്. ഇവിടെ വരയാടുകളെ വളരെ അടുത്തു നിന്നു വീക്ഷിക്കാനാകും.

 

 

Location Map View

 


Share

 

 

Nearby Attractions

ന്യായമക്കാട് വെള്ളച്ചാട്ടം


ട്രെക്കിംഗിനും പിക്‌നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

ലക്കം വെള്ളച്ചാട്ടം


കനത്തമഴയില്‍ പോലും കലങ്ങി ഒഴുകാത്ത ശുദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത

മാട്ടുപ്പെട്ടി അണക്കെട്ട്


വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും

Checkout these

ചിന്നാർ


ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ

ഇടുക്കി അണക്കെട്ട്


പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്.

കൃഷ്ണപുരം പാലസ്


ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ

ആനയിറങ്കൽ ഡാം


സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം

ചീയപ്പാറ വെള്ളച്ചാട്ടം


വെള്ളിനൂലുകൾ പോലെ മനോഹരമായ ചെറിയൊരു വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം

;