റോസ് മല

 

കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല..റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള യാത്രയാണ് പഴയ NH 208ൽ ( ഇപ്പോൾ NH 744) ആര്യങ്കാവ് ടൗണിൽ നിന്നും 12KM കൊടും വനത്തിലൂടെ ഉള്ള യാത്രയാണ്. ഓഫ് റോഡ് റൈഡിംഗ് താല്പര്യമുള്ളവർക്ക് നല്ല ഒരു റൂട്ട് ആണ്.. ഇനി വഴിയെ പറ്റി..തുടക്കത്തിൽ കുറച്ച് ഭാഗം ടാർചെയ്തതാണ് കുറേ കൂടി ചെല്ലുന്തോറും റോഡ് തീരെ ഇല്ലാതെയാകും റോസ്‌ മലയിലേക്കുള്ള പ്രധാന യാത്രാ മാർഗം രാവിലെ പുനലൂർ ഡിപ്പൊയിൽ നിന്നുമുള്ള നമ്മുടെ സ്വന്തം ആന വണ്ടിയാണ്.

റോസ് മലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ വ്യൂ പോയിന്റ്. കുറച്ച് നടന്നു കയറേണ്ടി വരും. ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ഇവടെ നിന്നുള്ള കാഴ്ച്ച. വ്യൂ പോയന്‍റില്‍ നിന്നും പെര്‍മിഷന്‍ എടുത്തു താഴോട്ട് വേണമെങ്കില്‍ ഇരങ്ങാം. പക്ഷേ റിസ്ക് ആണ്. ഏകദേശം 4 km നടക്കാന്‍ ഉണ്ട്. അതും കൊടും കാട്ടിലൂടെ. താഴെ റിസര്‍വോയറില്‍ ചെന്നു ഒരു കുളിയും കഴിഞ്ഞാല്‍ നടന്നതിന്റെ ക്ഷീണം മാറും.

 

 

Location Map View

 


Share

 

 

Nearby Attractions

പാലരുവി


മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.

ആര്യങ്കാവ്


തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.

സെന്തുരുണി വന്യ ജീവി സങ്കേതം


മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ് ശെന്തരുണി.

അരിപ്പ ഫോറസ്റ്റ്


വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത·ഒരു സവിശേഷത കൂടിയാണിത്.

Checkout these

വേളി ടൂറിസം ഗ്രാമം


കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്.

മല്ലീശ്വരമുടി


കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്

പാൽകുളമേട്


കാടും മേടും താണ്ടി കട്ട ഓഫ്‌ റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം

ഇരവികുളം നാഷണൽ പാർക്ക്


കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹിൽ ബീച്ച്


കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.

;