കൽപ്പറ്റയിൽ നിന്ന് 26 km ഉം മേപ്പാടിയിൽ നിന്ന് 16 km ഉം ദൂരം ഉണ്ട് . കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് ആണ് .
മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട് .മുകളിലേക്ക് 4x4 വാഹനങ്ങൾ മാത്രമേ പോകൂ.ട്രക്കിംഗിന് ഉണ്ട് ഇവിടെ .ഒരു ജീപ്പിൽ 500 രൂപക്ക് 7 പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ 7 പേർക്ക് 200 യും ആണ് .
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.
വേനല്ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്ന്നു പോകാത്ത പച്ചപ്പ്, എല്ലാക്കാലത്തും കുളിര്മ്മ പകരുന്ന പ്രകൃതി അതാണ് ജാനകിക്കാട്