സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പനദിയുടെ പോഷകനദിയായ കക്കി നദിയിലാണ് കക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ഏതാണ്ട് 70 കിലോമീറ്റർ അകലെയാണ് കക്കി അണക്കെട്ട്.
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ
മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.
ആന,പുള്ളിപ്പുലി,കടുവ , വേഴാമ്പലുകൾ, കരടി, കാട്ടുപോത്ത് , വിവിധ തരം ചിലന്തി... തുടങ്ങിയ വന്യ ജീവികൾ ഈ കാട്ടിൽ ഉണ്ട്. പോകുന്ന വഴിയില്‍ നമുക്കു ആന പിണ്ടിയും , ആന നടന്ന കാല്പാടുകളൊക്കെ കാണാൻ കഴിയും