കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശമായ ഇവിടം അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. തെൻമലയാണ് ചെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം. കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം 1984 ലാണ് നിലവിൽ വന്നത്.
മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ് ശെന്തരുണി. ചെന്തുരുണി അഥവാ ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്നു പേരായ മരത്തിന്റെ സാന്നിധ്യം ഇവിടെ ധാരാളമായി കാണുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിച്ചത്. കട്ടിയേറിയ തോലുള്ള ഈ മരത്തിൽ നിന്നും ചുവന്ന കറ വരും. അങ്ങനെ ചുവന്ന കറ വരുന്നതിനാലാണ് ഈ മരം ചെന്തുരുണി എന്നറിയപ്പെടുന്നത്. വളർച്ചയെത്തുമ്പോൾ 35 മീറ്ററോളും ഉയരം വയ്ക്കുന്ന വലിയ മരം കൂടിയാണിത്.
അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്
കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. വർക്കല ബീച്ച് ന്റെ തന്നെ മറ്റൊരു പേരാണ് പാപനാശം ബീച്ച്.