കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം (Palaruvi Waterfall). കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്. ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.
സഹ്യപർവ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്.
തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു