അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
കരയില് നിന്നും കടലിലേക്ക് തള്ളി നില്ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില് അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
ആളുകള്ക്ക് നടന്ന് പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്ക്കുന്ന കോണ്ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള് ഉറപ്പിച്ചിരിക്കുന്നു.
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന് ഒരു ദിവസം മുഴുവന് വേണ്ടി വരും.
പോന്മുടിയിലേക്കു യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വാന്തോൾ വെള്ളച്ചാട്ടം, പൊന്മുടി പോകുന്ന വഴിയിൽ. വിതുര ബസ് stand കഴിഞ്ഞു ആദ്യം കാണുന്ന വലത്തോട്ടുള്ള വഴി ( ബോണക്കാട് പോകുന്ന വഴിയിൽ) കാണുന്ന ആദ്യ ചെക്ക്പോസ്റ്റിൽ നിന്നും താഴേക്കുള്ള വഴിയിൽ എത്തിച്ചേരുന്നത് ഒരു ചെറിയ പുഴയുടെ തീരത്താണ്.