കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല. മുന്നാര്‍ മാട്ടുപ്പെട്ടി - എക്കോ പോയിന്റ് - ടോപ്പ് സ്റേഷന്‍ വഴി പിന്നെയും മുന്നോട്ടു പോയാല്‍ ചെക്ക് പോസ്റ്റ് എത്തും . അവിടെ നിന്ന് അടുത്ത ചെക്ക് പോസ്റ്റ് വരെ വാഹനം നിര്‍ത്താനോ വാഹനത്തില്‍ നിന്ന് ഇറങ്ങാനോ പാടില്ല.
മൂന്നാറിൽ നിന്നും ഏകദേശം 41km ഉണ്ട് ഇവിടേക്ക്... ഈ ഫോറെസ്റ്റിന്റെ വിസ്തീർണം 11.578 ച.കിമീ ആണ്... പാസ്സ് 250rs per person ...ഇതൊരു Dense forest ആണ്... സിംഹം ഒഴികെ എല്ലാ ജന്തു വൈവിധ്യങ്ങളും ഇവിടെഉണ്ട്
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍
മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും