മീൻമുട്ടി വെള്ളച്ചാട്ടം വയനാട്

 

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്. ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്

കൽ‌പറ്റയിൽ നിന്നുള്ള വഴി. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം

എത്തിച്ചേരുവാനുള്ള വഴി കൽ‌പറ്റ-ഊട്ടി റോഡിൽ ബസ്സ് ഇറങ്ങി 2 കിലോമീറ്റർ നടന്നാൽ മീൻ‌മുട്ടി വെള്ളച്ചാട്ടത്തിൽ എത്താം

 

 

Location Map View

 


Share

 

 

Nearby Attractions

ബാണാസുരസാഗർ ഡാം


അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന്‌ അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.

കാറ്റുകുന്ന്


പേരു സൂചിപ്പിക്കുന്നതു പോലെ നല്ല ഇളം കാറ്റടിക്കുന്ന പ്രകൃതിരമണീയമായ സ്ഥലം

കർലാട് തടാകം


ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km

Checkout these

ബേക്കൽ ഫോർട്ട്‌


കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം

പാലക്കയം തട്ട്


കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം

മണലാർ വെള്ളച്ചാട്ടം


ഏകദേശം 32 കിലോമീറ്റെർ കൊടും കാടിനുള്ളിലൂടെ (റാന്നി കാട്ടിലൂടെ) യുള്ള ഇടുങ്ങിയ ഒറ്റവഴി ആണ്. എപ്പോളും ആന ഇറങ്ങുന്ന ഭീതിജനകമായ ഒരു വഴി ആണിത്.

കാക്കാത്തുരുത്ത്


ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും

അരുവിക്കര ഡാം


മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു

;