കോന്നി അടവി ഇക്കോ ടൂറിസത്തോടു ചേർന്ന് ഉള്ള മണ്ണീറ വെള്ളച്ചാട്ടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കൂടുതലും കുടുംബ സഞ്ചാരികൾ ആണ് ഇവിടേക്ക് വരുന്നത്. അടവി കുട്ടവഞ്ചി സവാരി കഴിഞ് മണ്ണീറ വെള്ളച്ചാട്ടം അല്പം ആസ്വദിക്കാതെ ആരും മണ്ണീറ വിടില്ല.
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും.അടവിയിലെ കുട്ടവഞ്ചി സവാരിയ്ക്കു ശേഷം ഒന്നരക്കിലോമീറ്റർ യാത്ര ചെയ്താൽ മണ്ണീറയിലെത്താം. വേനൽക്കാലത്തും ഒഴുക്കുനിലയ്ക്കാത്തതാണ് സവിശേഷത. അപകടസാധ്യത കുറവായതിനാലാണ് സ്ത്രീകളെയും കുട്ടികളെയും ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നത്. വലിയ കയങ്ങളോ വഴുക്കൽ നിറഞ്ഞ പാറക്കൂട്ടങ്ങളോ മണ്ണീറയിലില്ല. വനാതിർത്തിയിലുള്ള മണ്ണീറ വെള്ളച്ചാട്ടത്തിന്റെ നിയന്ത്രണം വനംവകുപ്പ് ഏറ്റെടുത്തിട്ടില്ല
കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.
ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട് ലോകപ്രശസ്തമായ ഒരു പ്ലാനറ്റേഷൻ കൂടിയാണ്.
ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്