കല്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് കുറുമ്പാലക്കോട്ട മല സ്ഥിതിചെയുന്നത് , കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില് ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന് കൃത്യമായ വഴിയൊന്നുമില്ല.പോവുകയാണേൽ സൂര്യൻ ഉദിക്കും മുമ്പേ മല കയറണം മല കയറി ചെന്നാൽ മഞ്ഞുമൂടിയ മലനിരകള് കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടും എന്ന് തന്നെ പറയാം, പ്രകൃതി വിരുന്ന് ഒരുക്കിയ മനോഹാരിത അത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലുമപ്പുറമാണ്.. വയനാടിന് നടുക്കിട്ട ഉയരമുള്ള ഒരു പീഠമാണ് ഈ മല. അതില് കയറി നിന്ന് നോക്കുമ്പോൾ മലനിരകള്ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം.
അമ്പുകുത്തി മല, ചെമ്പ്ര, കുറിച്യമല, വെള്ളരി മല, മണിക്കുന്ന് മല എല്ലാം ഈ പീഠത്തിനു ചുറ്റും നിരന്ന് നിൽക്കുന്നു. പനമരം, മാനന്തവാടി, കല്പറ്റ പട്ടണങ്ങൾ വ്യക്തമായി ഇവിടെ നിന്ന് നോക്കിയാൽ കാണാം. തൊട്ടു താഴെ അകലേയ്ക്ക് ഒഴുകിപ്പോകുന്ന പനമരം പുഴ. കൊയ്ത്തു കഴിഞ്ഞ് ശൂന്യമായ വയലുകള്ക്ക് നടുവില് പച്ചത്തുരുത്തുകള് പോലെ തെങ്ങിന് തോപ്പുകള്. ചെമ്മണ്ണ് പൂശിയ ഇഷ്ടികകളങ്ങൾ, വിളഞ്ഞു നില്ക്കുന്ന പാവല്ത്തോട്ടങ്ങള്. ദൂരെയുള്ള മലനിരകളെ മഞ്ഞിന്റെ നേർത്ത ആവരണം പൊതിഞ്ഞിരിക്കുന്നു.കുറുമ്പാലക്കോട്ട സാഹസികർക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആർക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില് കയറാം.യാത്രയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം തന്നെയാണിത്. വരൂ, വയനാടിന്റെ സുന്ദരചിത്രം ഒപ്പിയെടുക്കാൻ കുറുമ്പാലക്കോട്ട നിങ്ങളെ ക്ഷണിക്കുന്നു.
ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km
അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്
പ്രകൃതിയുമായി അടുത്ത് കുറച്ചധികം സമയം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്ക്ക് ധൈര്യമായി ഇവിടെ വരാം. നീന്തല്‍ക്കുളവും കഫറ്റേരിയയും വാട്ടര്‍ ഫൗണ്ടെയ്നും സൈക്കിള്‍ ട്രാക്കുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
നായക് വംശജര്‍ തന്നെ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന് ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്‍ഷിക്കുന്നു