"കണ്ണൂര്‍" തെയ്യത്തിൻന്‍റെയും തിറയുടേയും നാട്, ഹൃദയ വിശാലത കൊണ്ടും നിഷ്കളങ്കത കൊണ്ടും കേൾവി കേട്ട സംസ്കൃതി , പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരുള്ള നാട്, ചരിത്രം ഉറങ്ങുന്ന മണ്ണ് ഇതിനെല്ലാം പുറമേ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട് കണ്ണൂരില്‍.
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം
ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു
തീരസംരക്ഷണത്തിനായ് വച്ചുപിടിപ്പിച്ച കിലോമീറ്ററുകളോളം ഉള്ള കാറ്റാടി മരങ്ങൾ സഞ്ചാരികൾക് മറ്റൊരു ദൃശ്യ വിരുന്നുകൂടി ഒരുക്കുന്നു .