ബല്ജിയം തറയോട് പതിച്ച മുറികള്, വലിയ തേക്കുമരങ്ങളില് പണിതീര്ത്ത കൊട്ടാരക്കെട്ടുകള്, കരംപിരിവ് മുതല് കരുതല്ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം, ഔഷധമരക്കട്ടില്, ഭരണാധികാരികള് ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്.