കബിനി പുഴ

 

കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കബനി നദി. പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്. കബനി, കപില, കബിനി എന്നുമെല്ലാം വിളിപ്പേരുള്ള ഈ നദി കാവേരി നദിയുടെ ഒരു പോഷക നദിയാണ്.

കർണാടകയിൽ വച്ച് നുഗു, ഗുണ്ടൽ, താരക, ഹബ്ബഹള്ള എന്നീ നദികൾ കമ്പനിയുമായി കൂടിച്ചേരുന്നു. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നുണ്ട്. വളരെയധികം പ്രസിദ്ധമായ ബന്ദിപ്പൂർ ദേശീയ ഉദ്യാനവും നഗർഹൊളെ ദേശീയ ഉദ്യാനവും ഈ നദിയുടെ ഒരു ഭാഗമാണ്.

 

 

Location Map View

 


Share

 

 

Nearby Attractions

കർലാട് തടാകം


ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km

കുറുമ്പാലക്കോട്ട


പോവുകയാണേൽ സൂര്യൻ ഉദിക്കും മുമ്പേ മല കയറണം മല കയറി ചെന്നാൽ മഞ്ഞുമൂടിയ മലനിരകള് കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടും എന്ന് തന്നെ പറയാം, പ്രകൃതി വിരുന്ന് ഒരുക്കിയ മനോഹാരിത അത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലുമപ്പുറമാണ്

ബാണാസുരസാഗർ ഡാം


അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന്‌ അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.

ലക്കിടി വ്യൂ പോയിന്റ്


ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്

Checkout these

വേളി ടൂറിസം ഗ്രാമം


കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്.

തിരുനെറ്റികല്ലു മല


ഇവിടെ നിന്നാൽ കാഴ്ചകളുടെ ഉത്സവ മാണ്‌, കണ്ണുർ ജില്ലയും കാസർഗോട് ജില്ലയും കർണാടകത്തിലെ തലക്കാവേരിയും അങ്ങനെ നിരവധി കാഴ്ചകൾ.

മാലിപ്പുറം അക്വാ ഫാം


ബോട്ടിംഗ്, ചൂണ്ടയിടീല്‍, തോണിതുഴയല്‍ തുടങ്ങിയ സൗകര്യങ്ങള്‍.

മണ്ണടി വേലുത്തമ്പി ദളവ സ്മാരകം


വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്.

കക്കി ഡാം


സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പനദിയുടെ പോഷകനദിയായ കക്കി നദിയിലാണ് കക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ഏതാണ്ട് 70 കിലോമീറ്റർ അകലെയാണ് കക്കി അണക്കെട്ട്.

;