പീരുമേട്

 

കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. കോട്ടയം-കുമിളി റോഡിൽ കോട്ടത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

പീരുമേട് തിരുവിതാംകൂർ രാ‍ജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു . വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജാവിൻറെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്. ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം,തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്‌.

 

 

Location Map View

 


Share

 

 

Nearby Attractions

പട്ടുമല


ചെങ്കുത്തായ ഗിരിശൃംഖങ്ങള്‍, കുഞ്ഞരുവികള്‍, തേയിലത്തോട്ടങ്ങളുടെ ഹരിതാഭ

പരുന്തുംപാറ


സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.

പാഞ്ചാലിമേട്


പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം

Checkout these

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

അരീക്കൽ വെള്ളച്ചാട്ടം


എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികൾക്ക് അധികമൊന്നും അറിയില്ലാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

രാമക്കൽമേട്


ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.

സെയിന്റ് ഏഞ്ചലോ ഫോർട്ട്‌


ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.

ഇടുക്കി അണക്കെട്ട്


പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്.

;