തൊണ്ടമാൻ കോട്ട

 

വ്യൂപോയിന്റ് എന്നെഴുതിയ പഴയൊരു ഫ്‌ളക്‌സും തൊണ്ടമാന്‍കോട്ടയിലേക്ക് 1.9 കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റിയുമാണ് രാജപ്പാറ ബസ്സ്‌റ്റോപ്പില്‍ നിന്നും ആകെയുള്ള വഴികാട്ടി. ബസ്സോ ഓട്ടോയോ പോകാത്ത വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല. ഒന്നുകില്‍ സ്വന്തം വാഹനത്തില്‍ പോകണം, അല്ലെങ്കില്‍ ജീപ്പ് വിളിക്കണം. പ്രദേശത്ത് രണ്ടു സ്വകാര്യറിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വഴിയോരത്തു സ്ഥിതി ചെയ്യുന്ന ഏറുമാടം വളരെയധികം ആകര്‍ഷകമാണ്.

തമിഴ്‌നാട്ടിലെ പുതുക്കോട്ട ഭരിച്ചിരുന്ന രാജാവായിരുന്നു തൊണ്ടമാന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രാജാവ് മലകയറി. ഒളിവില്‍ താമസിക്കാന്‍ മണ്ണുകൊണ്ട് കോട്ടയുടെ ആകൃതിയില്‍ ഒരു സങ്കേതം നിര്‍മിച്ചു. രാജാവിന്റെ സ്വത്തുമുഴുവനും സമീപത്തുള്ള മലയുടെ ഉള്ളിലെ അറയിലാണ് സൂക്ഷിച്ചത്. കതക്പാല മേട്, കതകല്‍ എന്ന പേരുകളിലാണ് ആ മല അറിയപ്പെടുന്നത്.

വൈകുന്നേരങ്ങളില്‍ മധുര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നത് തൊണ്ടമാന്‍കോട്ടയിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാലാവസ്ഥ തെളിയുന്നതോടെ തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിശാലമായ ദൃശ്യം കണ്‍മുന്നില്‍ തെളിയും.

 

 

Location Map View

 


Share

 

 

Nearby Attractions

പൂപ്പാറ


കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം

Checkout these

തെന്മല


മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്

കോഴിക്കോട് വെസ്റ്റ്ഹിൽ ബീച്ച്


കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.

കുട്ടനാട്


ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം,

തലശ്ശേരി കടൽ പാലം


കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്

മീങ്കര ഡാം


അല്‍പ്പനേരം ശാന്തമായി ഇരുന്ന്‌ പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക്‌ എത്തിയാല്‍ മതിയാവും

;