തലശ്ശേരി കോട്ട

 

ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ചതാണ് ഈ കോട്ട. ബ്രിട്ടീഷ് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയാനുണ്ട് ഈ കോട്ടക്ക്. വ്യാപാര കേന്ദ്രമായും ആയുധപ്പുരയായും ഈ കോട്ട ഉപയോഗിച്ചിരുന്നു. കടലും നഗരവും കാണാവുന്ന, പ്രവേശനമുള്ള രീതിയിൽ ഉയർന്ന പ്രദേശത്താണ് അതിന്റെ നിർമ്മിതി. ഉയർന്ന മതിലുകളോടെ ചതുരാകൃതിയിലാണ് കോട്ട. കോട്ടയ്ക്കുള്ളിൽ തുരങ്കമുണ്ട്, അത് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. അകത്ത് ഒരു ലൈറ്റ് ഹൗസ് ഉണ്ട്.

കണ്ണൂരില്‍ നിന്നും 22 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ദൂരമുണ്ട്. പ്രവേശന ഫീസ് ഇല്ല.

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്താണ് തലശ്ശേരി കോട്ട. 17 ആം നൂറ്റാണ്ടിൽ കോലത്തിരിയുടെ ആശിർവ്വാദത്തോടെ തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ ഒരു ഫാക്ടറി സ്ഥാപിച്ചു. പ്രാദേശിക പ്രമാണിയായിരുന്ന കുറങ്ങോട്ടു നായർക്കും ഉദയമംഗലം ശാഖയ്ക്കും ഇതൊട്ടും ഇഷ്ടമായില്ല അവർ ഫാക്ടറി ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനാണ് 1708 ൽ ഫാക്ടറി സ്ഥിതിചെയ്യുന്ന കുന്നിനു ചുറ്റും കോട്ട കെട്ടിയത്. മാഹിയിൽ നേരത്തെ തന്നെ താവളമുറപ്പിച്ച ഫ്രഞ്ചു സൈന്യം ആക്രമിച്ചതിനെത്തുടർന്ന് 1725 ൽ കോട്ട കൂടുതൽ ശക്തിപ്പെടുത്തി. ഫ്രഞ്ചു സൈന്യം അറയ്ക്കലെ അലി രാജാവിന്റെ സഹായത്തോടെ തലശ്ശേരി കോട്ട നിരവധി തവണ ആക്രമിച്ചെങ്കിലും ചിറയ്ക്കൽ രാജാവിന്റെയും കോട്ടയം രാജാവിന്റെയും സഹായത്തോടെ ഈ അധിനിവേശ ശ്രമങ്ങൾക്കെല്ലാം വിജയകരമായി തടയിടാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി. കടൽത്തീരത്ത് കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയുള്ള കോട്ടയ്ക്ക് പീരങ്കിയും തോക്കും സ്ഥാപിക്കാനാവുന്നവിധത്തിലുള്ള കൊത്തളങ്ങളാണുള്ളത്. കോട്ടമതിലിന് 10 മീറ്ററിലേറെ ഉയരമുണ്ട്.

 

 

Location Map View

 


Share

 

 

Nearby Attractions

തലശ്ശേരി കടൽ പാലം


കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്

ധര്‍മടം തുരുത്ത്


വേലിയിറക്ക സമയത്ത് 100 മീറ്റർ കടലിൽ കൂടി നടന്നാൽ ധർമ്മടം തുരുത്തിൽ എത്താം

ധർമ്മടം ബീച്ച്


വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്

മുഴപ്പിലങ്ങാട് ബീച്ച്


അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്

പെരളശ്ശേരി തൂക്കു പാലം


ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.

Checkout these

കാപ്പാട് ബീച്ച്


800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്.

കൂമ്പൻ മല


ഏതു സമയത്തും വൺ ഡേ ട്രെക്കിങ്ങ് അനുയോജ്യം എന്നതാണ് ഇവിടം സഞ്ചാരികളെ ആകർഷിക്കുന്നത്.

ലക്കിടി വ്യൂ പോയിന്റ്


ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്

പേരിങ്ങൽകുത്തു ഡാം


അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

പെരുംതേനരുവി വെള്ളച്ചാട്ടം


പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം

;