കണ്ണുരിന്റെയും, വയനാടിന്റെയും അതിർത്തിയായ പാലുകാച്ചി മല. പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം. പാൽ അടുപ്പിൽ വച്ച് അത് തിളച്ചുതൂവി അടുപ്പുകല്ലിൽ വീണാൽ എങ്ങനെ ഇരിക്കുവോ അതുപോലെ തന്നെയാണ് ദൂരെനിന്നും നോക്കുമ്പോൾ നമുക്കും തോന്നുക. അങ്ങനെയാണത്രെ ഇതിനു പാലുകാച്ചി മല എന്ന പേര് കിട്ടിയതും,
ഈ മലയുടെ അടിവാരത്തു ബാവലി പുഴക്ക് അക്കരെയാണ് പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയ്ക്ക് ഇക്കരെ ദക്ഷ മഹാരാജന്റെ യാഗഭൂമിയും, അച്ഛന്റെ യാഗസ്ഥലത് ആത്മാഹൂതി ചെയ്ത സതീദേവിയുടെ അമ്മാറകല്ലും സ്ഥിതി ചെയ്യുന്നു.
വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു
വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്, എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതി അതാണ് ജാനകിക്കാട്
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ
പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം
അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്