കണ്ണൂർ ജില്ലയിലെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളെ കൂട്ടിയിണക്കി മമ്പറം പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നു. ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു. പെരളശ്ശേരി അമ്പലത്തിനു പുറകുവശത്ത് നിന്ന് കീഴത്തൂർ മേഖലയിലേക്ക് യാത്ര എളുപ്പം ആക്കുന്ന ഒരു മാർഗം ആണ് ഇത്...കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോ മീറ്റർ ദൂരത്താണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
നായക് വംശജര്‍ തന്നെ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന്‍ ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്‍ഷിക്കുന്നു
മുറിയങ്കണി പുഴയുടെ കുറുകെ ഉള്ള ഈ പാലം രണ്ടു പ്രദേശങളെ ഒന്നാക്കൂകയും ചെയ്യുന്നു