മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാട്ടം. അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.
ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. ടിപ്പു സുൽത്താന്റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
എത്തിച്ചേരാൻ അങ്ങാടിപ്പുറം- കോട്ടക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾ പടിയിൽ നിന്ന് രണ്ടു കിലോ മീറ്റർ യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം.
കടലിൽ ഇറങ്ങുന്നവർക് കടുത്ത അടിയൊഴുക് തടസ്സമാണ് അതിനാൽ സാഹസത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.